ടെക്സസ്: ടെക്സസിൽ ഹൈസ്കൂൾ അധ്യാപിക പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായി. ജേഡൻ ചാൾസി(24)നെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനായി മദ്യവും വേപ്പും അധ്യാപിക നൽകിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
അഗുവ ഡൾസ് ഹൈസ്കൂളിലെ ഒരു വിദ്യാർഥിയുടെ രക്ഷിതാവാണ് ചാൾസിനെതിരെ പൊലീസിൽ പരാതി നൽകിയത്. തങ്ങളുടെ മകൻ അനുമതിയില്ലാതെ ഒരു അധ്യാപികയുടെ കൂടെ സ്കൂളിൽ നിന്ന് പുറത്ത് പോകുന്നു എന്നായിരുന്നു പരാതി. ഇതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. നിലവിൽ പരാതിയുമായി നാല് വിദ്യാർഥികൾ മുന്നോട്ട് വന്നിട്ടുണ്ടെന്നും എന്നാൽ മൊത്തം 12 ഇരകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുവെന്നും പൊലീസ് പറഞ്ഞു. ആരോപണത്തെ തുടർന്ന് പ്രതി ജോലി രാജിവച്ചു. നാല് കുട്ടികളുടെ അമ്മയാണ് ജേഡൻ ചാൾസ്.