Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfദുബായ് മെട്രോ ബ്ലൂ ലൈൻ സർവീസ് 2029 ൽ

ദുബായ് മെട്രോ ബ്ലൂ ലൈൻ സർവീസ് 2029 ൽ

ദുബായ് : പ്രതീക്ഷകളുടെ നീല പാതയിലൂടെ 2029 സെപ്റ്റംബർ 9ന് ദുബായ് മെട്രോ ബ്ലൂ ലൈൻ സർവീസ് തുടങ്ങും. മെട്രോ പാതയുടെ നിർമാണ കരാർ ഈ വർഷം മേയിൽ നൽകും. പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ച കമ്പനികളുടെ യോഗ്യതാ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ജൂണിൽ നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആർടിഎ അറിയിച്ചു. മെട്രോ ഓടിത്തുടങ്ങി കൃത്യം ഒരു വർഷത്തിനകം യാത്രക്കാരുടെ എണ്ണം 2 ലക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2040ൽ 3.2 ലക്ഷമായി ഉയർത്താനും ലക്ഷ്യമിടുന്നു. ബ്ലൂ ലൈനിന്റെ ഇരുവശത്തേക്കും മണിക്കൂറിൽ 56,000 പേർക്കു സഞ്ചരിക്കാനുള്ള സൗകര്യമാണ് ആർടിഎ ഒരുക്കുന്നത്. 2040 ആകുമ്പോഴേക്കും ബ്ലൂലൈൻ 10 ലക്ഷം പേർക്ക് പ്രയോജനപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. അൽ ഖോർ – അക്കാദമിക്ക് സിറ്റി ഉൾപ്പെടുന്ന 21 കിലോമീറ്ററിൽ 10 സ്റ്റേഷനുകളും സെന്റർ പോയിന്റ് – ഇന്റർനാഷനൽ സിറ്റി 1 ഉൾപ്പെടുന്ന 9 കിലോമീറ്ററിൽ 4 സ്റ്റേഷനുകളും ഉണ്ടാകും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments