അബൂദബി:അബൂദബി ടൂറിസം രംഗത്ത് കൂടുതൽ ഉണർവിന് വഴിയൊരുക്കുന്ന നടപടികളുമായി അധികൃതർ.ഈ വർഷം ഡിസംബര്‍ 31 വരെ വിനോദപരിപാടികളുടെ ടിക്കറ്റുകള്‍ക്ക് ടൂറിസം നികുതി നല്‍കേണ്ടതില്ലെന്ന് അബൂദബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് പ്രഖ്യാപിച്ചു.
ടിക്കറ്റ് തുകയുടെ 10 ശതമാനമാണ് ടൂറിസം ഫീസായി ഈടാക്കിയിരുന്നത്. പരിപാടികളുടെ സംഘാടകര്‍ക്കും ടൂറിസം വകുപ്പുമായി സഹകരിക്കുന്നവര്‍ക്കും നല്‍കിവരുന്ന പിന്തുണ തുടരുന്നതിനും ടൂറിസം മേഖലയുടെ വളര്‍ച്ചാവേഗത കൂട്ടുകയുമാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വകുപ്പിനു കീഴിലുള്ള ടൂറിസം ഡയറക്ടര്‍ ജനറല്‍ സാലിഹ് മുഹമ്മദ് അല്‍ ഗാസിരി പറഞ്ഞു.