ഒട്ടാവ: ഇന്ത്യാക്കരടക്കം എല്ലാ വിദേശികൾക്കും വമ്പൻ തിരിച്ചടിയാകുന്ന തീരുമാനമെടുത്ത് കാനഡ. ജോലിക്കും പഠിക്കാനുമായെത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാൻ കാനഡ തീരുമാനിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കാനഡ ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഇതിന്‍റെ ഭാഗമായി വിദേശ വിദ്യാർഥികൾ ഉൾപ്പെടെ താൽക്കാലിക താമസക്കാരുടെ വിസ ചട്ടങ്ങൾ കർശനമാക്കും.
ഈ സെപ്റ്റംബർ മുതൽ തീരുമാനം നടപ്പാക്കുമെന്ന് ഇമിഗ്രെഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനാണ് കാനഡയുടെ നീക്കം. ഇപ്പോൾ കാനഡയുടെ ജനസംഖ്യയുടെ ആറര ശതമാനം ആണ് വിദേശികളുടെ എണ്ണം.