Friday, November 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആർഷ ഭാരത സംസ്‌കാരവുമായി ആർ.എസ്.എസിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി

ആർഷ ഭാരത സംസ്‌കാരവുമായി ആർ.എസ്.എസിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി

മലപ്പുറം: ആർ.എസ്.എസ് രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിറ്റലറുടെയും മുസോളനിയുടെയും ആശയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസ് അജണ്ടകളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ആർഷ ഭാരത സംസ്‌കാരവുമായി ആർ.എസ്.എസിന് ഒരു ബന്ധവുമില്ല. ജൂതരും ബോൾഷെവിക്കുകളുമാണ് ജർമനിയുടെ ആഭ്യന്തര ശത്രുക്കളെന്നാണ് ഹിറ്റ്‌ലർ പറഞ്ഞത്. ഇതേ രീതിയിൽ മുസ് ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണ് രാജ്യത്തിന്റെ ശത്രുക്കളെന്നാണ് ആർ.എസ്.എസ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മുസ്‌ലിംകളെ രാജ്യത്തുനിന്ന് തുടച്ചുനീക്കേണ്ടവരായാണ് ആർ.എസ്.എസ് കാണുന്നത്. മുഗൾ ഭരണാധികാരികളുടെ സംഭാവനകളാണ് ഇന്ത്യയുടെ വളർച്ചക്ക് സഹായിച്ചത്. ‘ഭാരത് മാതാ കീ ജയ്’ എന്ന് സംഘ്പരിവാർ മുദ്രാവാക്യം വിളിക്കുന്നുണ്ട്. ആ മുദ്രാവാക്യം ആദ്യം മുഴക്കിയത് അസിമുല്ല ഖാൻ ആണ്. അത് ആർ.എസ്.എസിന് അറിയില്ല. ഒരു മുസ്‌ലിം ഉണ്ടാക്കിയ മുദ്രാവാക്യം ഇനി ആർ.എസ്.എസ് വിളിക്കില്ലെന്ന് തീരുമാനിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments