അബുദാബി/കുവൈത്ത് സിറ്റി : ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗർപ്രിന്റിങ് നടപ്പാക്കാനൊരുങ്ങുന്നു. അംഗരാജ്യങ്ങളിൽ രേഖപ്പെടുത്തിയ പൗരന്മാരുടെയും പ്രവാസികളുടെയും വിരലടയാള സംവിധാനം രാജ്യങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിയമലംഘകരെ പിടികൂടാൻ എളുപ്പമാണെന്നതാണ് ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ഒരു രാജ്യത്ത് കുറ്റകൃത്യത്തിൽ ഏർപ്പെട്ട ശേഷം മറ്റൊരു രാജ്യത്തേക്കു രക്ഷപ്പെടുന്നവരെ പിടികൂടാൻ ഈ സംവിധാനം വഴി സാധിക്കും. വ്യാജ പാസ്പോർട്ടുമായും ശസ്ത്രക്രിയിലൂടെ വിരലടയാളത്തിൽ കൃത്രിമം നടത്തിയും ജിസിസി രാജ്യങ്ങളിലേക്കു വരുന്നവരെ പിടികൂടാനും ഇതുവഴി സാധിക്കും.
ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗർപ്രിന്റിങ് നടപ്പാക്കാനൊരുങ്ങുന്നു
RELATED ARTICLES