സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവി ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 2029ൽ കോൺഗ്രസിനും ഇതേ ഗതി വരുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി നിരാശരാക്കി. പ്രസീത അഴിക്കോടിനെ അറിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിൽ സിപിഐയുടെ സ്ഥാനാർഥിത്വത്തിന് പ്രസക്തിയില്ല, രാഹുൽഗാന്ധി സ്വീകാര്യനല്ല .
വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര നിർദ്ദേശപ്രകാരമാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി വയനാട്ടുകാർക്ക് ഒട്ടും സ്വീകാര്യനല്ലെന്നും അദ്ദേഹം എന്ത് ചെയ്തില്ല എന്നത് വോട്ട് ആകുമെന്നും സുരേന്ദ്രൻ പറഞ്ഞു.കേന്ദ്രനേതൃത്വമാണ് വയനാട് ജില്ലയിൽ എന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടത്. രാഹുൽഗാന്ധിക്കെതിരെ ശക്തമായ മത്സരം വേണം എന്നാണ് കേന്ദ്രം നേതൃത്വം അറിയിച്ചത്. ഇത് മോദി, അമിത് ഷാ, നദ്ദ തുടങ്ങിയവരെല്ലാം ചേർന്നെടുത്ത തീരുമാനമാണ്. അതുകൊണ്ട് ഞാൻ മത്സരിക്കുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.