അബുദാബി : ഫോബ്‌സ് മാസിക ആഗോള അതിസമ്പന്ന പട്ടിക പുറത്തിറക്കി.ലൂയിസ് വിറ്റൺ ഉടമ ബെർണാഡ് അർനാൾട്ട് (233 ബില്യൻ ഡോളർ) പട്ടികയിൽ ഒന്നാമതായി. ഇലോൺ മസ്ക് (195 ബില്യൻ ഡോളർ), ജെഫ് ബെസോസ് (194 ബില്യൻ ഡോളർ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുമെത്തി. മലയാളികളിൽ ഒന്നാമത് യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പിന്‍റെ ചെയർമാൻ എം.എ. യൂസഫലിയാണ്.
ഡോ. ഷംഷീർ വയലിൽ, ജോയ് ആലുക്കാസ്, സണ്ണി വർക്കി, രവി പിള്ള.
അതേസമയം, 116 ബില്യൻ ഡോളർ ആസ്തിയോടെ ഇന്ത്യയുടെ മുകേഷ് അംബാനി ആഗോള ധനികരിൽ ഒമ്പതാം സ്ഥാനത്തുണ്ട്. പട്ടികയിൽ ആകെ 12 മലയാളികൾ ഇടംപിടിച്ചു. എം.എ.യൂസഫലിക്ക് 7.6 ബില്യൻ ഡോളർ ആസ്തിയാണുള്ളത്. ആഗോള തലത്തിൽ കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 497-ൽ നിന്നും 344 സ്ഥാനത്തെത്തി. 2023-ൽ യൂസഫലിയുടെ ആസ്തി 7.1 ബില്യൻ ഡോളർ ആയിരുന്നു. ജോയ് ആലുക്കാസ് (4.4 ബില്യൻ ഡോളർ), ഡോ. ഷംഷീർ വയലിൽ (3.5 ബില്യൻ ഡോളർ), രവി പിള്ള (3.3 ബില്യൻ ഡോളർ), സണ്ണി വർക്കി (3.3 ബില്യൻ ഡോളർ) എന്നിവർ രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.1.3 ബില്യൻ ഡോളർ ആസ്തിയോടെ സാറ ജോർജ് മുത്തൂറ്റാണ് പട്ടികയിലെ സമ്പന്ന വനിത.ഇതാദ്യമായാണ് ഒരു മലയാളി വനിത ഫോർബ്സ് അതിസമ്പന്ന പട്ടികയിൽ ഇടംപിടിക്കുന്നത്