Tuesday, September 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശശി തരൂരിൻ്റെ ആസ്തി 56.06 കോടി രൂപ

ശശി തരൂരിൻ്റെ ആസ്തി 56.06 കോടി രൂപ

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തു വകകളാണുള്ളത്. 19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരി–ബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്. 32 ലക്ഷം വിലയുള്ള 534 ഗ്രാം സ്വർണവും 22.68 ലക്ഷം വിലയുള്ള 2 കാറുകളുമുണ്ട്. 6.75 കോടി രൂപയുടേതാണ് ഭൂസ്വത്തുക്കൾ.

ഇതിൽ പാലക്കാട് ചിറ്റൂർ ഇലവൻചേരി വില്ലേജിൽ 1.56 ലക്ഷം വിലയുള്ള കൃഷി ഭൂമിയും തിരുവനന്തപുരം ശാസ്തമംഗലത്ത് 6.2 കോടി വിലയുള്ള 25.86 സെന്റ് കാർഷികേതര ഭൂമിയും വഴുതക്കാട്ട് 52.38 ലക്ഷം രൂപ മൂല്യമുള്ള ഫ്ലാറ്റും ഉൾപ്പെടുന്നു. കട ബാധ്യതകളില്ല. എന്നാൽ കൈവശം സൂക്ഷിക്കുന്നത് 36000 രൂപ മാത്രമാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments