Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസ്വന്തം പതാക ഉയർത്തിപ്പിടിക്കാൻ കഴിയാത്ത സി.പി.എം, കോൺഗ്രസിന്‍റെ കാര്യം നോക്കാൻ വരേണ്ട -കെ.സി.​ വേണുഗോപാൽ

സ്വന്തം പതാക ഉയർത്തിപ്പിടിക്കാൻ കഴിയാത്ത സി.പി.എം, കോൺഗ്രസിന്‍റെ കാര്യം നോക്കാൻ വരേണ്ട -കെ.സി.​ വേണുഗോപാൽ

ആലപ്പു​ഴ: മുഖ്യമന്ത്രി പിണറായി വിജയൻ മോദിയെപ്പറ്റി ഒരക്ഷരം മിണ്ടില്ലെന്നും കോൺഗ്രസിന്‍റെ കാര്യം നോക്കാൻ വരേ​ണ്ടെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സ്വന്തം പതാക ഉയർത്തിപ്പിടിക്കാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ്​ മാറി​യെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവ​നയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഏക പരിപാടി രാഹുൽ ഗാന്ധിയെ വിമർശിക്കുക എന്നത് മാത്രമാണ്​. ഞങ്ങളുടെ പാർട്ടിയുടെ കാര്യം ഞങ്ങൾ തീരുമാനിക്കും. മുഖ്യമന്ത്രിയുടെ ഉപദേശം വേണ്ട. ആദ്യം മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയണം. മാധ്യമപ്രവർത്തകർക്ക്​ എല്ലാ ചോദ്യവും ചോദിക്കാനുള്ള അവസരം കൊടുത്ത്​ വാർത്തസമ്മേളനം വിളിക്കണം.

എത്ര സീറ്റ്​ സി.പി.എമ്മിന്​ കിട്ടുമെന്ന്​ കൃത്യമായ റിപ്പോർട്ട്​ മുഖ്യമന്ത്രിക്ക്​ അറിയാം. ഇക്കാര്യത്തിൽ കോൺഗ്രസിന്​ അങ്കലാപ്പില്ല. മുഖ്യമന്ത്രിക്കു നേരെ ഉയരുന്ന ആരോപണത്തിൽ നിലപാട്​ വ്യക്തമാക്കണം. സത്യമാണോ അസത്യമാണോയെന്ന്​ അറിയാൻ​ ജനങ്ങൾക്ക്​ അവകാശമുണ്ട്​. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇക്കാര്യം ആവശ്യപ്പെട്ടതാണ്​. മുഖ്യമന്ത്രിക്കസേരയിലെത്തിയപ്പോൾ അതെല്ലാം മറന്നുപോയെന്നും അദ്ദേഹം പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com