കൊച്ചി: എറണാകുളം കിഴക്കമ്പലത്തെ ട്വൻ്റി 20 ഭക്ഷ്യ സുരക്ഷ മാർക്കറ്റ് പൂട്ടി. സാധനങ്ങൾ വില കുറച്ച് വിൽക്കുന്നത് ജില്ലാ ഭരണകൂടം തടഞ്ഞതിന് പിന്നാലെയാണ് സുരക്ഷ മാർക്കറ്റ് പൂട്ടിയത്. സിപിഎം പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് ജില്ലാ കളക്ടറുടെ നടപടിയെന്ന് ട്വൻ്റി 20 പ്രതികരിച്ചു. സാധനം വാങ്ങാനെത്തിയവർ മാർക്കറ്റിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. ഒരാൾ റോഡിൽ കിടന്നും പ്രതിഷേധിക്കുന്നുണ്ട്.
കിഴക്കമ്പലത്തെ ട്വൻ്റി 20 ഭക്ഷ്യ സുരക്ഷ മാർക്കറ്റ് പൂട്ടി; റോഡിൽ കിടന്ന് പ്രതിഷേധം
RELATED ARTICLES