Friday, September 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'ഇസ്രായേലുമായി യുദ്ധത്തിനിറങ്ങിയാൽ പരാജയപ്പെടും'; ഇറാന് യു.എസ് താക്കീത്

‘ഇസ്രായേലുമായി യുദ്ധത്തിനിറങ്ങിയാൽ പരാജയപ്പെടും’; ഇറാന് യു.എസ് താക്കീത്

വാഷിങ്ടണ്‍: ഇസ്രായേലുമായി യുദ്ധത്തിനിറങ്ങിയാൽ പരാജയപ്പെടുമെന്ന്​ ഇറാന്​ അമേരിക്കൻ പ്രസിഡന്റ്​ ജോ ബൈഡന്റെ താക്കീത്​. ഇസ്രായേൽ സുരക്ഷക്കായി അമേരിക്ക രംഗത്തിറങ്ങുമെന്നും ബൈഡൻ വ്യക്തമാക്കി. കൂടുതൽ​ യുദ്ധകപ്പലുകളും പോർവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക്​ വിന്യസിക്കാനും അമേരിക്ക നടപടി തുടങ്ങി. ഇറാനെ പിന്തിരിപ്പിക്കാൻ നയതന്ത്ര നീക്കവും ഊർജിതമാണ്. ഇസ്രായേലിന്റെ സുരക്ഷ ഉറപ്പുവരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും യുദ്ധത്തിൽ ഇറാൻ വിജയിക്കില്ലെന്നുമാണ് വൈറ്റ്​ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടിയായി ബൈഡന്റെ പ്രതികരണം. ഉടൻ ആക്രമണ സാധ്യതയുണ്ടെന്ന യു.എസ്​ ഇന്റലിജൻസ്​ റിപ്പോർട്ട്​ മുൻനിർത്തി ഇസ്രായേലിൽ ഉടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ മന്ത്രിമാരുമായി സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്​തിരുന്നു. ഇറാൻ ആക്രമണത്തിന്റെ സ്വഭാവം നോക്കിയാകും ഇസ്രായേലിന്റെ തിരിച്ചടിയെന്ന്​​ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. യു.എസ്​ സെൻട്രൽ കമാന്റ്​ മേധാവി കഴിഞ്ഞദിവസം ഇസ്രായേലിൽ നേരി​ട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments