Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇറാൻ പിടിച്ചെടുത്ത കപ്പലിൽ 17 ഇന്ത്യക്കാർ; മോചനത്തിനായി ശ്രമം ആരംഭിച്ച് കേന്ദ്രസർക്കാർ

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ 17 ഇന്ത്യക്കാർ; മോചനത്തിനായി ശ്രമം ആരംഭിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ 17 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. നയതന്ത്ര ചാനൽ മുഖേന ഇറാൻ ഭരണകൂടവുമായി മോചനത്തിന് ശ്രമിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇറാന്റെ വിദേശകാര്യ മന്ത്രാലയവുമായി കേന്ദ്രസർക്കാർ പ്രതിനിധികൾ ബന്ധപ്പെട്ടു. ഇസ്രായേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ‘MSC Aries’ കാർ​ഗോ ഷിപ്പിൽ ആകെ 25 ജീവനക്കാരാണുള്ളത്.

ഇന്ത്യൻ പൗരന്മാരെ എത്രയും വേ​ഗം മോചിപ്പിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായും നടപടികൾ ആരംഭിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും എംബസികൾ മുഖേന ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയോടെ ​ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാന്റെ റെവലൂഷണറി ​ഗാർഡ്സ് ആയിരുന്നു കപ്പൽ പിടിച്ചെടുത്തത്. കപ്പലിൽ മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. ഇവർ പാലക്കാട്, കോഴിക്കോട് സ്വദേശികളാണെന്നാണ് വിവരം.

ദുബായിലേക്ക് പോവുകയായിരുന്ന പോർച്ചു​ഗീസ് പതാകയുള്ള കപ്പലിലേക്ക് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ഇറാൻ സേന ഇരച്ചുകയറുകയായിരുന്നു. ഇറാൻ സ്ഥിതി​ഗതികൾ വഷളാക്കുകയാണെന്നും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നുമാണ് ഇസ്രായേലിന്റെ പ്രതികരണം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments