Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized'കേരളത്തിലെ ദേശീയ പാത വികസനം ദുഷ്കരം, പക്ഷേ കേന്ദ്രവുമായി നല്ല രീതിയിൽ സഹകരിക്കുന്നു'; പുകഴ്ത്തി നിതിൻ...

‘കേരളത്തിലെ ദേശീയ പാത വികസനം ദുഷ്കരം, പക്ഷേ കേന്ദ്രവുമായി നല്ല രീതിയിൽ സഹകരിക്കുന്നു’; പുകഴ്ത്തി നിതിൻ ഗഡ്കരി

ദില്ലി: ദേശീയ പാത വികസനത്തിൽ കേരളം കേന്ദ്രവുമായി നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിലെ ദേശീയ പാത വികസനം ദുഷ്കരമാണ്. വികസനവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഗഡ്കരി പറഞ്ഞു. അതേസമയം, കേരളത്തിൽ ബിജെപി അത്ര കരുത്തരല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അക്കൗണ്ട് തുറക്കാനാണ് ബിജെപിയുടെ ശ്രമം. രണ്ടോ മൂന്നോ സീറ്റിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ.

നാഗ്പൂരിൽ അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും നിതിൻ ​ഗഡ്കരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി സര്‍വെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഉത്തരേന്ത്യയിലെ സീറ്റുകൾ കുറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകൾ കുറഞ്ഞേക്കാമെന്നാണ് സർവ്വെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന. മഹാരാഷ്ട്രയിലെ സ്ഥിതിയും പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തി. പ്രാദേശിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് ഒഴിവാക്കണമെന്നാണ് വിലയിരുത്തൽ. ഹരിയാനയിലെ വോട്ടെടുപ്പിന് ഒരു മാസം ഉണ്ടെന്നിരിക്കെ പ്രചാരണത്തിലൂടെ ഇത് നേരിടാനാണ് പാർട്ടി സംസ്ഥാന ഘടകം ആലോചിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments