Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized'മോദിക്കെതിരായ വിമർശനം; പിണറായി വിജയന്റെ പ്രസംഗം സ്ക്രാച്ച് വീണ പഴയ റെക്കോർഡർ പോലെ; പിഡിപിയും എസ്ഡിപിഐയും...

‘മോദിക്കെതിരായ വിമർശനം; പിണറായി വിജയന്റെ പ്രസംഗം സ്ക്രാച്ച് വീണ പഴയ റെക്കോർഡർ പോലെ; പിഡിപിയും എസ്ഡിപിഐയും ഒരേ ഗണത്തിൽപ്പെട്ട സംഘടന’ ഷിബു ഒ

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്നതിൽ സ്ക്രാച്ച് വീണ പഴയ റെക്കോർഡർ പോലെയാണ് പിണറായി വിജയന്റെ പ്രസംഗമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. നിലവിലെ പ്രധാനമന്ത്രിയും നിയുക്ത പ്രധാനമന്ത്രിയും ഇന്നലെ കേരളം സന്ദർശിച്ചു. ഗുരുതരമായ പല ആക്ഷേപങ്ങളും ആണ് കേരളത്തിനെതിരെ പ്രധാനമന്ത്രി ഉന്നയിച്ചത്. ഇന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയെ വിമർശിക്കും എന്ന് പ്രതീക്ഷിച്ചുവെന്നും പക്ഷെ ഇന്നത്തെ മറുപടിയിലും അത് ഉണ്ടായില്ലെന്നും അദ്ദേഹം വിമർശിച്ചു

രാഹുൽ ഗാന്ധി തന്നെ കഴിഞ്ഞ ദിവസം പ്രസംഗത്തിൽ ചോദിച്ചു. എന്തുകൊണ്ട് നരേന്ദ്രമോദിയെ വിമർശിക്കാതെ തന്നെ വിമർശിക്കുന്നുവെന്ന്. അതിന്റെ ഉത്തരമാണ് എങ്ങും എത്താത്ത സ്വർണക്കടത്ത്‌ അന്വേഷണം’, ഷിബു ബേബി ജോൺ പറഞ്ഞു. ഒരു എംപിയോ എംഎൽഎയോ എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന് കെ സുരേന്ദ്രന് അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കുടുംബത്തിൽ നിന്നുള്ള പണം കൊണ്ടല്ല ജനപ്രതിനിധികൾ വികസനം നടത്തുന്നത്. കേന്ദ്രസർക്കാന്റെ പദ്ധതികൾ നിയോജക മണ്ഡലത്തിലേക്ക് കൊണ്ടുവരേണ്ടതാണ് എംപിയുടെ കർത്തവ്യം. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ മുന്നണി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒരാളോടും കടക്ക് പുറത്തെന്നും നിങ്ങളുടെ വോട്ട് വേണ്ടെന്നും പറയില്ല. എല്ലാവരുടെയും വോട്ട് ആവശ്യമാണ്. പിണറായി വിജയന് രാജവാഴ്ചയുടെ ഹാങ്ങോവറെന്ന് പറഞ്ഞ ഷിബു ബേബി ജോൺ നിയസഭ പാസാക്കിയ നിയമങ്ങൾ ജനങ്ങളുടെ അവകാശമല്ല എന്ന മൂഢത്തരമാണ് പിണറായി വിജയൻ പറയുന്നതെന്നും ആരോപിച്ചു. പിഡിപിയും എസ്ഡിപിഐയും ഒരേ ഗണത്തിൽപ്പെട്ട സംഘടനയാണ്. ഇരു സംഘടനകളും തമ്മിൽ എന്താണ് വ്യത്യാസമെന്ന് വ്യക്തമാക്കണം. സിപിഐഎമ്മിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments