Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ് ഹൈക്കോടതിയിൽ

സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ് ഹൈക്കോടതിയിൽ

വടകരയിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ് ഹൈക്കോടതിയിൽ. മരിച്ചവർ, വിദേശത്തുള്ളവർ തുടങ്ങിയവരുടെ പേരിൽ കള്ളവോട്ട് ചെയ്യാൻ നീക്കമെന്ന് ആരോപണം. കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കോൺഗ്രസ്. പോളിംഗ് സ്റ്റേഷനുകളിൽ ക്യാമറ നിരീക്ഷണം വേണം. പാനൂർ സ്ഫോടനവും കോൺഗ്രസ് ഹർജിയിൽ പരാമർശിച്ചു.

ആറ്റിങ്ങലിൽ വോട്ടിരട്ടിപ്പ് ആരോപണമാണ് കോൺഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ഉന്നയിക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളിൽ നിന്നുമാണ് പരാതി വന്നത്. വടകര ആറ്റിങ്ങൽ മണ്ഡലങ്ങളിൽ നിന്നുമാണ് കള്ളവോട്ട് ആരോപണം ഉന്നയിച്ച് പരാതി എത്തിയത്. ബൂത്ത് ഏജന്റുമാർക്ക് ഭീഷണിയുണ്ട്, ബൂത്തുകളിൽ സിസിടിവി ക്യാമറകൾ വെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, വടകരയിൽ രാഷ്ട്രീയപ്പോര് കനക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും സിപിഎം സ്ഥാനാർത്ഥിയായി കെക ശൈലജയുമാണ് മത്സരരം​ഗത്തുള്ളത്. വടകരയിൽ 10 പേരാണ് ആകെ മത്സരരം​ഗത്തുള്ളത്. ആകെ 4 ശൈലജ, മൂന്ന് ഷാഫി എന്നിവരുൾപ്പെടെ 10 പേരാണ് ഉള്ളത്. വടകര- കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), പ്രഫുൽ കൃഷ്ണൻ (ബി.ജെ.പി), ഷാഫി, ഷാഫി ടി പി, മുരളീധരൻ, കുഞ്ഞിക്കണ്ണൻ, ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി (എല്ലാവരും സ്വതന്ത്രർ).-എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments