Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ ; റോഡ് ഷോയിലും റാലിയിലും പങ്കെടുക്കും

പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ ; റോഡ് ഷോയിലും റാലിയിലും പങ്കെടുക്കും

തി​രു​വ​ന​ന്ത​പു​രം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ശനിയാഴ്ച സം​സ്ഥാ​ന​ത്ത് എ​ത്തും. കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്രി​യ​ങ്ക മൂ​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​ചാ​ര​ണം ന​ട​ത്തും.

രാ​വി​ലെ 11.30ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ എ​ത്തു​ന്ന പ്രി​യ​ങ്ക ഹെ​ലി​കോ​പ്റ്റ​റി​ൽ തൃ​ശൂ​രി​ലേ​ക്ക് പോ​കും. 12.05ന് ​കെ ​മു​ര​ളീ​ധ​ര​ന് വേണ്ടി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. 12.15ന് ​ബെ​ന്നി ബെ​ഹ​നാ​ൻ മ​ത്സ​രി​ക്കു​ന്ന ചാ​ല​ക്കു​ടി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​റി​യാ​ട് പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് എ​റി​യാ​ട് നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് തി​രി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് വേ​ണ്ടി പ​ത്ത​നം​തി​ട്ട​യി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം 3.40ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മടങ്ങും.

വൈ​കു​ന്നേ​രം 3.30 മു​ത​ൽ 4.50 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ശ​ശി ത​രൂ​രി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി റോ​ഡ് ഷോ​യി​ലും പൊ​തു​സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കും. രാ​ത്രി 8.45ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments