തിരുവനന്തപുരം : നവകേരള ബസ് മ്യൂസിയത്തിൽ വയ്ക്കാനില്ല, വാടകയ്ക്ക് കൊടുക്കാനുമില്ല. ബസ് വാങ്ങാൻ ചെലവായ പണം കുറച്ചെങ്കിലും തിരിച്ചുപിടിക്കാൻ സംസ്ഥാനാന്തര സർവീസിന് അയയ്ക്കാൻ തീരുമാനിച്ചു. കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. ഇതിനായി ഇൗ ബസ് കോൺട്രാക്ട് കാര്യേജിൽ നിന്നു മാറ്റി സർവീസ് നടത്തുന്നതിനുള്ള സ്റ്റേജ് കാര്യേജ് ലൈസൻസ് എടുക്കണം. ഇതിനായി ബസ് ബെംഗളൂരുവിൽ നിന്നു മൂന്നാഴ്ച മുൻപ് തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല.
നവകേരള ബസ് കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുമെന്ന് മന്ത്രി
RELATED ARTICLES