പി പി ചെറിയാൻ
ഗാർലൻഡ് (ഡാലസ്) : കേരള അസോസിയേഷൻ ഓഫ് ഡാലസ് “മധുരമോ മാധുര്യമോ” എന്ന പേരിൽ സീനിയർ ഫോറം ഈ മാസം 27 ന് രാവിലെ 10.30 ന് നടത്തും. ഡോ. അജിത് ആര്യൻകാട്ട് “തൈറോയ്ഡ് ഡിസീസ്” എന്ന വിഷയത്തിലും ബീന മണ്ണിൽ (സൈക്യാട്രിക് നഴ്സ് പ്രാക്റ്റീഷണർ) “ഡിപ്രഷൻ ആൻഡ് ഏജിങ്” എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഈ പരിപാടിയിൽ എല്ലാ അസോസിയേഷൻ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ് അസോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര എന്നിവർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : ജെയ്സി ജോർജ് (469 688 2065) അല്ലെങ്കിൽ ബേബി കൊടുവത്ത് (214 608 8954) എന്നിവരുമായി ബന്ധപ്പെടുക.