Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaആറ് ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾക്ക്  പോൾ & ഡെയ്‌സി സോറോസ് ഫെലോഷിപ്പുകൾ

ആറ് ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾക്ക്  പോൾ & ഡെയ്‌സി സോറോസ് ഫെലോഷിപ്പുകൾ

പി പി ചെറിയാൻ

ന്യൂയോർക്ക്: ഇമ്മിഗ്രന്റ്സിനു  വേണ്ടിയുള്ള മെറിറ്റ് അധിഷ്ഠിത ബിരുദ സ്കൂൾ പ്രോഗ്രാമായ  പോൾ & ഡെയ്‌സി സോറോസ് ഫെലോഷിപ്പിൻ്റെ 2024-ലെ 30 വിജയികളിൽ ആറ് ഇന്ത്യൻ അമേരിക്കക്കാരും ഉൾപ്പെടുന്നു.ആയുഷ് കരൺ, അക്ഷയ് സ്വാമിനാഥൻ, കീർത്തന ഹോഗിരാള, മാളവിക കണ്ണൻ, ശുഭയു ഭട്ടാചാര്യ, അനന്യ അഗസ്റ്റിൻ മൽഹോത്ര എന്നിവരാണ് പട്ടികയിലുള്ള ആറ് ഇന്ത്യൻ അമേരിക്കക്കാർ. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ അവരുടെ ബിരുദ പഠനത്തിനായി  ഓരോരുത്തർക്കും $ 90,000 വരെ ധനസഹായം ലഭിക്കും.

 2,323 അപേക്ഷകരിൽ നിന്ന് 30 പേരാണ്  അവരുടെ നേട്ടങ്ങൾക്കും പഠന മേഖലകളിലുടനീളം യുണൈറ്റഡ് സ്റ്റേറ്റ്‌സിന് അർത്ഥവത്തായ സംഭാവനകൾ നൽകാനുള്ള അവരുടെ കഴിവിനുമായി തിരഞ്ഞെടുക്കപ്പെട്ടത്.

26 വർഷം മുമ്പ് ഫെലോഷിപ്പ് സ്ഥാപിതമായതുമുതൽ, പ്രോഗ്രാം 80 ദശലക്ഷത്തിലധികം ഫണ്ടിംഗ് നൽകി ഫെലോഷിപ്പിനായി മുൻപ് തിരഞ്ഞെടുക്കപെട്ടവരിൽ യുഎസ് സർജൻ ജനറൽ വിവേക് മൂർത്തി ഉൾപ്പെടുന്നു, ഇന്ത്യൻ വംശജനായ ആദ്യത്തെ സർജൻ ജനറലും എബോള, സിക്ക, കൊറോണ വൈറസ് എന്നിവയ്‌ക്കെതിരായ ദേശീയ പ്രതികരണത്തിന് നേതൃത്വം നൽകാൻ അദ്ദേഹം സഹായിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments