Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമഴക്കെടുതി: സൗജന്യമായി ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യാൻ ദുബായ് മുനിസിപ്പാലിറ്റി

മഴക്കെടുതി: സൗജന്യമായി ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യാൻ ദുബായ് മുനിസിപ്പാലിറ്റി

ദുബായ് : ദുബായിൽ വീടുകളിൽ നിന്നും ഉപയോഗശൂന്യമായ വലിയ വസ്തുക്കൾ സൗജന്യമായി നീക്കം ചെയ്യുന്ന സേവനം വ്യാപകമാക്കി ദുബായ് മുനിസിപാലിറ്റി.  അടുത്തിടെ യുഎഇയിൽ പെയ്ത ശക്തമായ മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ച സാഹചര്യത്തിലാണ് ഈ സേവനം  ആരംഭിച്ചത്. വെള്ളപ്പൊക്കത്തിൽ വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതും പലരുടെയും വീടുകളിൽ നിന്ന് അവ നീക്കം ചെയ്യേണ്ടതുമായ സാഹചര്യമാണ്  സേവനം വ്യാപകമാക്കാൻ കാരണം.

പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ദുബായ് എമിറേറ്റിൽ ശുചിത്വം നിലനിർത്തുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ സേവനം. ദുബായിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും  സേവനം ലഭ്യമാണ്. ദ് പാം, ഡിസ്‌കവറി ഗാർഡൻസ് തുടങ്ങിയ ചില പ്രദേശങ്ങൾ ഒഴികെ എല്ലായിടത്തും സൗജന്യമായി വസ്തുക്കൾ നീക്കം ചെയ്യൽ സേവനം ലഭിക്കും. ദുബായ് മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിച്ചോ അവരെ വിളിച്ചോ ഈ സേവനം  ഉപയോഗപ്പെടുത്താവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments