ഷാർജ : പ്രളയത്തെ തുടർന്ന് അടച്ച ഷാർജയിലെ സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും 29 മുതൽ തുറന്നു പ്രവർത്തിക്കും. ശുചീകരണ പ്രവർത്തികൾ പൂർത്തിയാക്കി അണുവിമുക്തമാക്കിയ ശേഷമാണ് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു.
പ്രളയത്തിനുശേഷം 22 മുതൽ 25 വരെ ഓൺലൈനിലായിരുന്നു ക്ലാസുകൾ. എന്നാൽ മഴക്കെടുതിയിൽ പല കെട്ടിടങ്ങളിലും വൈദ്യുതി നിലച്ചതിനാൽ ഒട്ടേറെ കുട്ടികൾക്ക് ഇ–ലേണിങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
പ്രളയത്തെ തുടർന്ന് അടച്ച ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 29 മുതൽ തുറന്നു പ്രവർത്തിക്കും
RELATED ARTICLES