Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാലിഫോർണിയയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു

കാലിഫോർണിയയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു

പത്തനംതിട്ട: യു.എസിലെ കാലിഫോർണിയയിൽ കാർ മരത്തിലിടിച്ച് രണ്ട്​ കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ്, ഭാര്യ റിൻസി, സ്കൂൾ വിദ്യാർഥികളായ ​രണ്ട്​ ആൺമക്കൾ എന്നിവരാണ്​ ബുധനാഴ്ച‌ രാത്രി അലമീഡ കൗണ്ടിയിലെ പ്ലസന്റൺ നഗരത്തിലുണ്ടായ അപകടത്തിൽ മരിച്ചത്.

സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥരാണ്​ തരുൺ ജോർജും ഭാര്യ റിൻസിയും. ഇവർ സഞ്ചരിച്ച ഇലക്​ട്രിക് കാർ പോസ്റ്റിൽ ഉരസിയശേഷം മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിനുപിന്നാലെ കാർ കത്തിനശിച്ചു.

ചെന്നൈ അണ്ണാനഗർ ഈസ്‌റ്റിൽ താമസിക്കുന്ന ജോർജ് സി. ജോർജ് (ജോർജി)-അനിത ദമ്പതികളുടെ മകനാണ്​ തരുൺ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments