തിരുവനന്തപുരം: വടകയരയിൽ ബി.ജെ.പിയുടെ വോട്ട് കോൺഗ്രസ് നൽകുമെന്ന് അണികൾ പരസ്യമായി പറയുന്ന സ്ഥിതിയുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വടകരയിൽ ഷാഫി വിജയിച്ചാൽ പാലക്കാട്ട് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്നതാണ് ധാരണ.
ഇടതു സ്ഥാനാർഥിക്കെതിരെ വലിയ അശ്ലീല പ്രചാരണം ഉണ്ടായി. വർഗീയ ധ്രുവീകരണത്തിനും ശ്രമിച്ചു. ഇതിനെയെല്ലാം ജനം തള്ളിക്കളയും. എൽ.ഡി.എഫ് ഒന്നാമത് ജയിക്കുന്ന മണ്ഡലം വടകരയായിരിക്കും. കേരളത്തിൽ യു.ഡി.എഫ് സ്വാധീനമുള്ള മേഖലകളിലാണ് വോട്ടിങ് കുറഞ്ഞത്. ഈ കുറവ് യു.ഡി.എഫിനെയേ ബാധിക്കൂ. കേരളത്തിൽ ഇടതുമുന്നണി രണ്ടക്ക സീറ്റുകൾ നേടും.
ബി.ജെ.പിയും കോൺഗ്രസും സ്വീകരിക്കുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതുതന്നെ ഇക്കാര്യം അടിവരയിടുന്നു. ബി.ജെ.പിയുടെ അക്കൗണ്ട് തുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജൻസികൾ ഇടപെട്ടത്. പ്രധാനമന്ത്രിതന്നെ കേരളത്തിൽ വന്ന് കള്ളപ്രചാരണം നടത്തിയെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.