Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമത്സരം കനക്കും : ട്രംപിന് നേരിയ മുൻ‌തൂക്കമെന്ന് പുതിയ സർവേ

മത്സരം കനക്കും : ട്രംപിന് നേരിയ മുൻ‌തൂക്കമെന്ന് പുതിയ സർവേ

പി പി ചെറിയാൻ

വാഷിങ്ടൺ ഡിസി : മിഷിഗൺ, പെൻസിൽവാനിയ, വിസ്‌കോൺസിൻ എന്നീ മൂന്ന് സുപ്രധാന സംസ്ഥാനങ്ങളിൽ സിബിഎസ് ന്യൂസ് നടത്തിയ പുതിയ സർവേയിൽ ബൈഡനും ട്രംപും കടുത്ത മത്സരത്തിലാണെന്ന് ചൂണ്ടികാണിക്കുന്നു, 

സർവേയിൽ പെൻസിൽവാനിയയിൽ ബൈഡൻ 49 ശതമാനം വോട്ട് നേടിയപ്പോൾ ട്രംപ് 50 ശതമാനവുമായി നേരിയ ലീഡ് നേടി. വിസ്‌കോൺസിനിൽ ബൈഡന് 49 ശതമാനം വോട്ടും ട്രംപിന് 50 ശതമാനവും നേരിയ മുൻതൂക്കമുണ്ട്. മിഷിഗണിൽ മാത്രം ട്രംപിന്റെ 49 ശതമാനത്തിന് 51 ശതമാനം പിന്തുണയുമായി ബൈഡൻ നേരിയ വ്യത്യാസത്തിൽ ലീഡ് ചെയ്യുന്നു. മിഷിഗണിലും പെൻസിൽവാനിയയിലും സർവേയിൽ പങ്കെടുത്ത 50 ശതമാനം ആളുകളും 2020 മുതൽ തങ്ങളുടെ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മോശമായതായി പറഞ്ഞു, വിസ്കോൺസിനിൽ 48 ശതമാനം പേരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു.

മിഷിഗൺ (62 ശതമാനം), പെൻസിൽവാനിയ (61 ശതമാനം), വിസ്കോൺസിൻ (62 ശതമാനം) എന്നിവിടങ്ങളിലെ ഭൂരിഭാഗം വോട്ടർമാരും ട്രംപിന്റെ ഭരണകാലത്താണ് സമ്പദ്‌വ്യവസ്ഥ നല്ലതെന്ന് അഭിപ്രായപ്പെടുന്നു. പെൻസിൽവാനിയയിലെ 55 ശതമാനം വോട്ടർമാരും ബൈഡൻ തങ്ങളെ ആശങ്കാകുലരാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments