ഗസ്സ: യുനെസ്കോയുടെ ഈ വർഷത്തെ വേൾഡ് പ്രസ് ഫ്രീഡം പുരസ്കാരം ഗസ്സ യുദ്ധം റിപ്പോർട്ട് ചെയ്ത മുഴുവൻ ഫലസ്തീനി മാധ്യമപ്രവർത്തകർക്കും.
ഏറെ ത്യാഗംചെയ്ത് യുദ്ധമുഖത്തെ വിവരങ്ങൾ പുറംലോകത്തെത്തിച്ച ഫലസ്തീനി മാധ്യമപ്രവർത്തകർക്കുള്ള ഐക്യദാർഢ്യവും ശക്തമായ സന്ദേശവുമായാണ് പുരസ്കാരം നൽകുന്നതെന്ന് ജൂറി ചെയർമാൻ മൗറീഷ്യോ വെയ്ബെൽ പറഞ്ഞു.
നാം അവരോട് കടപ്പെട്ടിരിക്കുന്നുവെന്ന ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സാന്റിയാഗോയിൽ നടത്തിയ ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ഗസ്സയിൽ കഴിഞ്ഞ ഏഴുമാസത്തിനിടെ 140ലേറെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിൽ ബഹുഭൂരിഭാഗവും ഫലസ്തീനികളാണ്.