Sunday, December 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ മകളുടെ ഭര്‍ത്താവിന്‍റെ മൂക്കറുത്ത് മാതാപിതാക്കള്‍

പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ മകളുടെ ഭര്‍ത്താവിന്‍റെ മൂക്കറുത്ത് മാതാപിതാക്കള്‍

പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ മകളുടെ ഭര്‍ത്താവിന്‍റെ മൂക്കറുത്ത് മാതാപിതാക്കള്‍. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വ്യാഴാഴ്ച്ച രാത്രിയോടെയാണ് ചേളാരം എന്ന യുവാവിനെ ഭാര്യവീട്ടുകാര്‍ ക്രൂരമായി ആക്രമിച്ചത്. യുവാവിന്‍റെ സഹോദരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാര്‍ച്ചിലായിരുന്നു ചേളാരം എന്ന യുവാവ് തൻ്റെ ഗ്രാമത്തിലെ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. അതേ മാസം തന്നെ 30ാം തിയതിയോടെ മകളെ കാണാനില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിസ്‍ ഇരുവരെയും കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ചേളാരം എന്ന യുവാവിനെ കല്യാണം കഴിച്ചതായി കോടതിയെ അറിയിച്ചു.

ഇരുവരും പ്രായപൂര്‍ത്തിയായവര്‍ ആയതിനാല്‍ കോടതി പെണ്‍കുട്ടിയുടെ ഇഷ്ടാനുസരണം യുവാവിനൊപ്പം പോകാന്‍ അനുമതി നല്‍കി. പിന്നീട് ഇരുവരും പാലി എന്ന സ്ഥലത്ത് വാടകവീടെടുത്ത് താമസം തുടങ്ങുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചേളാറാമിനെ കാണുകയും മകള്‍ക്കൊപ്പം വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇവര്‍ക്കൊപ്പം പുറപ്പെട്ട ചേളാറാമിനെ പാലി-ജോധ്പൂർ ഹൈവേയിൽ വെച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ മണിക്കൂറുകളോളം ആക്രമിക്കുകയും കയ്യും കാലും തല്ലിയൊടിക്കുകയും മൂക്ക് മുറിക്കുകയും ചെയ്തു. അവശനിലയിലായ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കടന്നുകളയുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ട്രാൻസ്പോർട്ട് നഗർ എസ്എച്ച്ഒ അനിത റാണി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments