Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedഅപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിലുപേക്ഷിച്ച സംഭവം; പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

അപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിലുപേക്ഷിച്ച സംഭവം; പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

അപകടത്തിൽ പരുക്കേറ്റ സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പ്രതിയായ പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെ ആറന്മുള പൊലീസാണ് നടപടിയെടുത്തത്. മനപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് ചേർത്ത് എഫ്ഐആറിൽ മാറ്റം വരുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ശനിയാഴ്ച രാത്രി കാരംവേലിയിൽ ഉണ്ടായ അപകടത്തിൽ 17 കാരൻ സുധീഷ് ആണ് മരിച്ചത്. സഹദിനൊപ്പം പോകുമ്പോളായിരുന്നു അപകടം. ഈ മാസം നാലിന് രാത്രി എട്ടരയോടെയാണ് സുഹൃത്തായ കുലശേഖരപതി സ്വദേശി സഹദിനൊപ്പം സുധീഷ് ബൈക്കിൽ പോകുന്നത്. ഭക്ഷണം വാങ്ങാൻ പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്. അമിത വേഗത്തിലായിരുന്ന ബൈക്ക് മറിഞ്ഞ് റോഡിൽ തലയിടിച്ച് വീണ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടം നടന്നയുടൻ ഇവിടെ നിന്ന് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ സഹദിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments