പി പി ചെറിയാൻ
ന്യൂയോർക്ക് : രണ്ട് പുതിയ കോവിഡ് വേരിയന്റുകൾ യുഎസിൽ പടരുന്നതായി യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ.
ഏപ്രിൽ 27-ന് അവസാനിച്ച രണ്ടാഴ്‌ച കാലയളവിൽ, യുഎസിൽ ഏകദേശം 25% പേർക്ക് കെപി 2 വേരിയന്റ് ബാധിച്ചതായി റിപ്പോർട്ടുണ്ട്, ഏപ്രിൽ 13ന് അവസാനിച്ച രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇത് 10% ആയിരുന്നു. മറ്റൊരു വേരിയന്റ് JN 1 ആണ്. കെപി2 കൂടുതൽ വൈറൽ ആണെന്നോ അല്ലെങ്കിൽ ഗുരുതരമായ രോഗം ഉണ്ടാക്കാൻ കഴിവുള്ളതാണെന്നോ ഉള്ളതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.