ദുബായ് : ദുബായിലെ വിനോദസഞ്ചാര വ്യവസായം ഈ വർഷം നേട്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്. 2024 ജനുവരി മുതൽ മാർച്ച് വരെ 5.18 ദശലക്ഷം രാജ്യാന്തര സന്ദർശകരെ ദുബായ് സ്വാഗതം ചെയ്തതായി ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് (ഡിഇടി) അറിയിച്ചു. 2023 ൽ ഇതേ കാലയളവിൽ 4.67 ദശലക്ഷം വിനോദസഞ്ചാരികളാണ് ദുബായ് സന്ദർശിച്ചത്. അതായത് 11% വർധനവാണ് വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ളത്. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ആരംഭിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റി(എടിഎം) ന്‍റെ 31-ാം പതിപ്പിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഈ നേട്ടത്തെ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു. കഴിഞ്ഞ വർഷം എമിറേറ്റിൽ സഞ്ചാരികളുടെ എണ്ണം റെക്കോർഡ് നേട്ടത്തിലായിരുന്നു. ഈ വർഷം മറ്റൊരു മികച്ച പ്രകടനത്തിന് ദുബായ് തയ്യാറെടുക്കുകയാണെന്നാണ് 2024 ന്‍റെ ആദ്യ പാദത്തിലെ സന്ദർശകരുടെ എണ്ണം സൂചിപ്പിക്കുന്നത്. ബിസിനസ്സിനും വിനോദത്തിനുമുള്ള മുൻനിര ആഗോള നഗരമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദുബായ് സാമ്പത്തിക അജണ്ട ഡി33 യുടെ വിജയകരമായ ആദ്യ വർഷത്തെ ഈ വളർച്ച അടയാളപ്പെടുത്തുന്നു.