കാനഡയിൽ മലയാളി യുവതിയെ താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ചാലക്കുടി സ്വദേശി ഡോണയാണു(30) മരിച്ചത്. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോണയുടെ ഭർത്താവ് ലാലിനെ കാണാതായതായെന്നാണ് വിവരം. മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.