കോഴഞ്ചേരി: കോലത്ത് കുടുംബത്തിന്റെ നൂറ്റി ഇരുപത്തൊൻപതാമത് വാർഷിക കുടുംബയോഗം കോഴഞ്ചേരി തെക്കേമല കോലത്ത് ഓഡിറ്റോറിയത്തിൽ മെയ് 11 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും.
മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ബർനബാസ് മുഖ്യാതിഥി ആയിരിക്കും. ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുന്ന കോലത്ത് കുടുംബത്തിന്റെ പതിനാറ് ശാഖകളിൽ നിന്നുള്ളവർ പങ്കെടുക്കും. കോലത്ത് തായ് വീട് കുടുംബയോഗത്തിനു ആതിഥേയത്വം വഹിക്കും.
ജോസ് കോലത്തിന്റെ വസതിയിൽ ചേർന്ന ആലോചനാ യോഗത്തിനു ശേഷം കുടുംബയോഗം മാനേജിങ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. ഐസക് ഏബ്രഹാം, ടി.എം. ഫിലിപ്പ് , ഏബ്രഹാം വറുഗീസ്, തോമസ് സി. വറുഗീസ്, ജോർജ് മാമ്മൻ കൊണ്ടൂർ, കൂടാതെ മാർത്തോമ്മാ സഭാ കൌൺസിൽ അംഗം നീതു മാമ്മൻ കൊണ്ടൂർ, ജിജി ജോർജ് എന്നിവർ റാന്നി അരമനയിൽ ബർനബാസ് തിരുമേനിയെ സന്ദർശിച്ചു കുടുംബയോഗത്തിന്റെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കൈമാറി.
80 വയസ്സ് പൂർത്തിയാക്കിയ നാല്പതോളം കുടുംബാംഗങ്ങളെ കുടുംബയോഗത്തിൽ ആദരിക്കും. കൂടാതെ വിവാഹജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയവരെയും വിവിധ രംഗങ്ങളിൽ ശോഭിച്ചിട്ടുള്ള കുടുംബാംഗങ്ങളെയും ആദരിക്കുകയും കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും. കോലത്ത് തായ് വീട്ടിൽനിന്നുള്ള പരേതരായ റവ. ജെ. തോമസ്, റവ. കെ.സി. മാത്യു എന്നിവർ മുതൽ ഏറ്റവും ഒടുവിൽ പട്ടത്വം സ്വീകരിച്ച റവ. ജെസ്വിൻ കോലത്ത് (അമേരിക്ക) ഉൾപ്പടെ മാർത്തോമ്മാ സഭയിലെ പ്രഗത്ഭരായ പതിനാറു വൈദികർക്കും അനേകം സുവിശേഷകർക്കും ജന്മം നൽകിയ കുടുംബമാണ് കോലത്ത് കുടുംബം.