ദുബായ് : സന്ദർശകരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു ഗ്ലോബൽ വില്ലേജ്. ഒരു കോടി പേരാണ് 28ാം സീസണിൽ ഗ്ലോബൽ വില്ലേജ് സന്ദർശിച്ചത്. കലാ, സാംസ്കാരിക സായാഹ്നങ്ങളും ലോകോത്തര ഷോപ്പിങ് അനുഭവവും വിനോദ പരിപാടികളുമായി 7 മാസത്തോളമാണ് ഗ്ലോബൽ വില്ലേജ് നീണ്ടുനിന്നത്. അതിരുകളില്ലാതെ ഉല്ലാസവേളകൾ ഒരുക്കുന്നതിൽ ദുബായ് ഹോൾഡിങ്സ് എന്റർടെയ്ൻമെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് മേളയിൽ ഉടനീളം തിളങ്ങിയതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഫെർണാൻഡോ എയ്റോ പറഞ്ഞു. ആഗോള വിനോദ കേന്ദ്രങ്ങളിൽ മുഖ്യസ്ഥാനം ഗ്ലോബൽ വില്ലേജ് ഉറപ്പിച്ചതായും അദ്ദേഹം പറഞ്ഞു. മൊത്തം 27 പവിലിയനുകളാണ് ഗ്ലോബൽ വില്ലേജിൽ ഉണ്ടായിരുന്നത്. 90 സാംസ്കാരിക വൈവിധ്യങ്ങളാണ് ഈ പവിലിയനുകളിലൂടെ പ്രദർശിപ്പിച്ചത്. 400ൽ അധികം കലാകാരന്മാർ വിവിധ വേദികളിൽ അണിനിരന്നു. 40000 കലാപരിപാടികളാണ് അരങ്ങേറിയത്.
28ാം സീസണിൽ ഗ്ലോബൽ വില്ലേജ് സന്ദർശിച്ചത് ഒരു കോടി ആളുകൾ
RELATED ARTICLES