Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജനകീയ പ്രശ്‌നങ്ങൾ നരേന്ദ്രമോദിയുമായി സംവദിക്കുന്നതിന് തയ്യാറാണെന്ന് രാ​ഹുൽ ​ഗാന്ധി

ജനകീയ പ്രശ്‌നങ്ങൾ നരേന്ദ്രമോദിയുമായി സംവദിക്കുന്നതിന് തയ്യാറാണെന്ന് രാ​ഹുൽ ​ഗാന്ധി

ലഖ്‌നൗ: ജനകീയ പ്രശ്‌നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കുന്നതിന് 100% തയ്യാറാണെന്ന് രാ​ഹുൽ ​ഗാന്ധി. ലഖ്‌നൗവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ച് സുപ്രിം കോടതി മുൻ ജഡ്ജിയുൾപ്പടെയുള്ളവർ കത്തയച്ചിരുന്നു ഇതിന് മറുപടിയാണ് രാഹുൽ നൽകിയത്.

“ഏത് വേദിയിലും പൊതു വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി സംവാദത്തിന് ഞാൻ 100% തയ്യാറാണ്, പക്ഷേ പ്രധാനമന്ത്രി തയ്യാറാകില്ലെന്ന് എനിക്ക് ഉറപ്പാണ്” രാഹുൽ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ച് സുപ്രിം കോടതി മുൻ ജഡ്ജിയുൾപ്പടെയുള്ളവർ കത്തയച്ചിരുന്നു. സുപ്രിം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദൻ ബി. ലോകൂർ, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അജിത് പി. ഷാ, മുതിർന്ന മാധ്യമപ്രവർത്തകനും ദി ഹിന്ദുവിന്റെ മുൻ എഡിറ്റർ ഇൻ ചീഫുമായ എൻ.റാം എന്നിവരാണ് സംവാദത്തിന് ക്ഷണിച്ച് കത്തയച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments