ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്. ഡൽഹിയിലെയും പഞ്ചാബിലെയും ഹരിയാനയിലെയും പ്രചരണം ഇതോടെ ശ്രദ്ധേയമാകും. രാഷ്ട്രീയം പറയുന്നതിന് അരവിന്ദ് കേജ്രിവാളിന് ജാമ്യവ്യവസ്ഥകൾ പ്രകാരം വിലക്കില്ല.
കൊണാട്ട് പ്ലേസിലെ ഹനുമാൻ മന്ദിറിലെ ദർശനത്തോടെയാണ് 50 ദിവസത്തെ ജയിൽവാസത്തിനുശേഷം അരവിന്ദ് കേജ്രിവാൾ പ്രചാരണത്തിനിറങ്ങുക. ഒരു മണിക്ക് വാര്‍ത്താസമ്മേളനം നടത്തും. വൈകിട്ട് സൗത്ത് ഡൽഹിയിൽ റോഡ് ഷോ. വരുംദിവസങ്ങളിൽ ഡൽഹിയിലും പഞ്ചാബിലും കേജ്രിവാൾ വ്യാപക പ്രചാരണം നടത്തും. റോഡ് ഷോകൾ, വൻ റാലികൾ എല്ലാം ഇക്കൂട്ടത്തിലുണ്ടാകും.