Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും ;അമിത് ഷാ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും ;അമിത് ഷാ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്നാട്ടിൽ അക്കൗണ്ട് തുറക്കുമെന്നും ബംഗാളിൽ 30 സീറ്റെങ്കിലും നേടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇംഗ്ലിഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. എൻഡിഎ സംഖ്യം 400 സീറ്റ് കടക്കും. ബംഗാളിൽ 30 സീറ്റെങ്കിലും നേടും. ബിഹാറിൽ 2019-ലേതിനു സമാനമായിരിക്കും തങ്ങളുടെ സീറ്റ് നില. ഒഡീഷയിൽ 16 വരെയോ അതിനും മുകളിലോ സീറ്റ് നേടിയേക്കാം. തെലങ്കാനയിൽ 10-12നും ഇടയിലാകും സീറ്റുനില. ആന്ധ്ര പ്രദേശിൽ 17-18 സീറ്റുകൾ നേടും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടികജാതി-പട്ടിക വർഗ, ഒബിസി വിഭാഗങ്ങളുടെ സീറ്റ് സംവരണം തട്ടിയെടുത്ത് മുസ്ലിം സമുദായത്തിനു നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

‘‘സംവരണ വ്യവസ്ഥകൾ മാറ്റുന്നതിനായി ബിജെപി ഒരിക്കലും ഭരണഘടന ഭേദഗതി ചെയ്യാൻ ആഗ്രഹിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷമായി ഭരണഘടന ഭേദഗതി ചെയ്യാൻ തക്ക ശക്തി പാർലമെന്റിൽ എൻഡിഎയ്ക്കുണ്ട്. എന്നാൽ ബിജെപി ഒരിക്കലും അതിനു മുതിർന്നിട്ടില്ല. ആർട്ടിക്കിൾ 370, രാമക്ഷേത്രം, ഏക സിവിൽ കോഡ് തുടങ്ങി ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സങ്കൽപ്പ പത്രയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച്, കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് പട്ടികജാതി, പട്ടിക വർഗ, ഒബിസി വിഭാഗങ്ങളുടെ ക്വോട്ട കുറച്ചാണ് മുസ്ലിങ്ങൾക്ക് സംവരണം നൽകിയത്. ഏക സിവിൽ കോഡ്, മുത്തലാഖ്, ആർട്ടിക്കിൾ 370 തുടങ്ങിയവ കേന്ദ്രത്തിന്റെ വലിയ തീരുമാനമായിരുന്നു. രാമക്ഷേത്രം എന്നും ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് വിഷയമല്ല. കോൺഗ്രസ് വർഷങ്ങളായി ക്ഷേത്രനിർമാണത്തെ തടസ്സപ്പെടുത്തുകയായിരുന്നു. മോദിജി എങ്ങനെയാണ് ഈ വിഷയം പരിഹരിച്ചതെന്ന് അവർ കണ്ടു. എന്നാൽ കോൺഗ്രസിന് ഇതൊരു തിരഞ്ഞടുപ്പ് വിഷയമാണ്. പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ വന്നില്ല. അവരുടെ വോട്ടുപ്രതീക്ഷകളെ അതു ബാധിക്കുമെന്ന് പേടിയുണ്ടായിരുന്നു. അയോധ്യ സന്ദർശിക്കുന്ന പാർട്ടി നേതാക്കന്മാരെയും അണികളെയും അവർ പുറത്താക്കി. ഇക്കാര്യമെല്ലാം രാമ ഭക്തരിലുണ്ട്”, അമിത് ഷാ കൂട്ടിച്ചേർത്തു.ഏക സിവിൽ കോഡ് എന്നത് ബിജെപിയുടെ അജൻഡയല്ല. അതു ഭരണഘടനയിൽത്തന്നെ പറയുന്നുണ്ട്. ഉത്തരാഖണ്ഡിൽ നടപ്പാക്കി. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയിൽ അതു നടപ്പാക്കുമെന്നാണ് സങ്കൽപ്പ് പത്രയിൽ തങ്ങൾ പറയുന്നതെന്നും അമിത ഷാ പറഞ്ഞു. വലിയ സാമൂഹിക പരിഷ്കരണമാണ് ഏക സിവിൽ കോഡ്. അധികാരത്തിലെത്തിയാൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് നടപ്പാക്കും. തിരഞ്ഞെടുപ്പെല്ലാം ഒരുമിച്ചാക്കും എന്നതുമാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments