ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അന്തിമ കണക്ക് പുറത്തുവന്നില്ലെങ്കിലും നാലാംഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തില്‍ കുറവിന് സാധ്യത. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 67.25 ശതമാനം പോളിംഗാണ് നാലാംഘട്ടത്തിലുള്ളത്. നാലാംഘട്ടത്തില്‍ തിങ്കളാഴ്‌ച 96 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ജമ്മു ആന്‍ഡ് കശ്‌മീരിലെ ശ്രീനഗറില്‍ 1996ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമായി.
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ നാലാംഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയത് 67.25 ശതമാനം പോളിംഗ്, അന്തിമ കണക്ക് പുറത്തുവന്നിട്ടില്ല.
10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 96 ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് നാലാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.
2019ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാലാംഘട്ടത്തില്‍ രേഖപ്പെടുത്തിയത് 68.8 ശതമാനം പോളിംഗായിരുന്നു.
ജമ്മു ആന്‍ഡ് കശ്‌മീരില്‍ വോട്ടെടുപ്പ് നടന്ന ശ്രീനഗര്‍ സീറ്റില്‍ 37.98 എന്ന റെക്കോര്‍ഡ് ശതമാനം പോളിംഗ് രേഖപ്പെടുത്തിയത് ശ്രദ്ധേയമായി.
1996ന് ശേഷം ശ്രീനഗറില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണിത്. മണ്ഡലത്തില്‍ 1996ല്‍ രേഖപ്പെടുത്തിയത് 40.96 പോളിംഗ്.
തിങ്കളാഴ്‌ച രാവിലെ ഏഴ് മണി മുതല്‍ കനത്ത സുരക്ഷയിലാണ് ശ്രീനഗറില്‍ വോട്ടിംഗ് നടന്നത്. 17.48 ലക്ഷം വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനം വിനിയോഗിക്കാന്‍ യോഗ്യതയുണ്ടായിരുന്നത്