കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ വിദേശത്തേക്കു കടന്നതായി വിവരം. ഗാർഹിക പീഡനത്തിനിരയായ വധുവിന്റെ അമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഹുൽ ബെംഗളൂരു വഴി സിംഗപ്പൂരിലേക്കു കടന്നുവെന്നാണു വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചതെന്നു വധുവിന്റെ അമ്മ പറഞ്ഞു. രാഹുലിനു രക്ഷപ്പെടാൻ പൊലീസ് സൗകര്യം ഒരുക്കിയെന്നും അവർ ആരോപിച്ചു. ലുക്കൗട്ട് നോട്ടിസ് ഇറക്കുന്ന കാര്യം മുൻകൂട്ടി അറിഞ്ഞാണു രാഹുൽ നാടുവിട്ടത്. പൊലീസിൽ പ്രതീക്ഷയില്ലെന്നും അവർ പറഞ്ഞു.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ വിദേശത്തേക്കു കടന്നതായി വിവരം
RELATED ARTICLES