ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയെ ഇടിച്ച വാഹനം ഓടിച്ചയാൾക്കായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് മെത്രാപ്പൊലീത്തയുടെ മകനും ബിഷപ്പുമായ ഡാനിയൽ മാർ തീമോത്തിയോസ്. അദ്ദേഹം അപ്പോൾ തന്നെ വാഹനം നിർത്തി അതുവഴി കടന്നുവന്ന മറ്റൊരു വാഹനം നിർത്തിച്ച് അതിലുണ്ടായിരുന്നവർ വഴി പൊലീസിൽ വിവരം അറിയിച്ചു. അപകട വിവരം അറിഞ്ഞെത്തിയപ്പോൾ കണ്ടത് ആകെ തകർന്നിരിക്കുന്ന ഡ്രൈവറെയാണ്. അദ്ദേഹത്തെ കൈപിടിച്ച് എഴുന്നേൽപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു – മാർ തിമോത്തിയോസ് പറഞ്ഞു.
അപകടമുണ്ടാക്കിയ ഡ്രൈവറോടു ക്ഷമിക്കാനും അദ്ദേഹത്തിന് മനോധൈര്യം ലഭിക്കാൻ പ്രാർഥിക്കാനും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിലെ ബിഷപ്പുമാരും വൈദികരും ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്ത സൂം മീറ്റിങ്ങിൽ ഡാനിയൽ മാർ തിമോത്തിയോസ് ആഹ്വാനം ചെയ്തു.