പി പി ചെറിയാൻ
ന്യൂജഴ്‌സി: പ്രശസ്ത ചലച്ചിത്ര നിർമാതാവ് രാജാ ചൗധരി സംവിധാനം ചെയ്ത് ആത്മീയ മീഡിയ മീഡിയ പ്രൊഡക്ഷൻ ആൻഡ് ടാലന്‍റ് മാനേജ്‌മെന്‍റ് കമ്പനിയായ എ തൗസൻഡ് സൺസ് അക്കാദമി നിർമിച്ച “അമേരിക്കയുടെ ആദ്യ ഗുരു” എന്ന ഡോക്യുമെന്‍ററി പിബിഎസ് വേൾഡ് ചാനൽ, പിബിഎസ് ആപ്പ്, PBS.org എന്നിവയിൽ പ്രിമിയർ ചെയ്യുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ അമേരിക്കയിൽ യോഗ, വേദാന്തം, ഇന്ത്യൻ തത്ത്വചിന്ത എന്നിവ പരിചയപ്പെടുത്തിയ ഇന്ത്യൻ സന്യാസിയായ സ്വാമി വിവേകാനന്ദന്‍റെ ജീവിതമാണ് ഈ ചിത്രം പര്യവേക്ഷണം ചെയ്യുന്നത്.
“അമേരിക്കയുടെ ആദ്യ ഗുരു” അമേരിക്കൻ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തിലേക്ക് പ്രേക്ഷനെ കൂട്ടി കൊണ്ടുപോകുന്നു: 1893-ൽ ഷിക്കാഗോയിൽ നടന്ന ലോകമത സമ്മേളനം, യോഗ, വേദാന്തം, ഹിന്ദുമതം, ഇന്ത്യൻ തത്ത്വചിന്ത എന്നിവയുടെ സാർവത്രിക തത്ത്വങ്ങളെക്കുറിച്ചുള്ള സ്വാമി വിവേകാനന്ദന്‍റെ പഠനങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് ഡോക്യുമെന്‍ററിയുടെ ചിത്രീകരണം. ആറ് വർഷം കൊണ്ട് അമേരിക്കയിലുടനീളം സഞ്ചരിച്ച സ്വാമി വിവേകാനന്ദൻ രാജ്യത്തെ ആദ്യത്തെ ഹിന്ദു ആശ്രമം, വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് സ്ഥാപിച്ചു.