കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വദേശികൾക്കും വിദേശികൾക്കും ബയോമെട്രിക് വിരലടയാളം റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഡിസംബർ 30 വരെ നീട്ടി. മാർച്ച് ഒന്നിന് ആരംഭിച്ച 3 മാസത്തെ സമയപരിധി അടുത്ത മാസം അവസാനിക്കെയാണ് നീട്ടിയത്.
സ്വദേശികൾക്ക് സെപ്റ്റംബർ 30 വരെയും വിദേശികൾക്ക് ഡിസംബർ 30 വരെയുമാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാഹിൽ ആപ്പ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.