പി പി ചെറിയാൻ
ഷിക്കാഗോ : ഒ ഹെയർ വിമാനത്താവളത്തിന് അര മൈൽ ചുറ്റളവിൽ റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഇനി മുതൽ $100 പിഴ ചുമത്തും. വിമാനത്താവളത്തിന് ചുറ്റുമുള്ള അപകടസാധ്യതയുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇല്ലിനോയ് നിമയനിർമാതാക്കൾ ഇതിനുള്ള നിയമം പാസാക്കിയത്. പ്രതിദിനം ആയിരക്കണക്കിന് കാറുകൾ കടന്നുപോകുന്ന ഈ തിരക്കേറിയ വിമാനത്താവളത്തിൽ അനധികൃത പാർക്കിങ് ഡ്രൈവർമാർക്കും യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകടസാധ്യത വർധിപ്പിക്കുന്നു. നിയമം ലംഘിക്കുന്നവരെ നിരീക്ഷിക്കുന്നതിനായി ഇല്ലിനോയ് ടോൾവേ അതോറി അറിയിച്ചു.