ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കരിങ്കൊടി കാണിക്കാൻ കർഷക സംഘടനകളുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തെ സമാധാനപരമായി എതിർക്കുമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) നേതാക്കൾ പ്രഖ്യാപിച്ചു. ലുധിയാന ജില്ലയിൽ സംഘടിപ്പിച്ച കിസാൻ-മസ്ദൂർ മഹാപഞ്ചായത്തിലാണ് പ്രഖ്യാപനം.