Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized'വള ഊരി നല്‍കുന്നത് പോലെ സ്ത്രീകള്‍ അവയവദാനം നടത്തി'; ദാരിദ്ര്യം ചൂഷണം ചെയ്ത് അവയവ മാഫിയ

‘വള ഊരി നല്‍കുന്നത് പോലെ സ്ത്രീകള്‍ അവയവദാനം നടത്തി’; ദാരിദ്ര്യം ചൂഷണം ചെയ്ത് അവയവ മാഫിയ

തൃശൂര്‍:അവയവക്കച്ചവടത്തിനായി രാജ്യവ്യാപകമായി നടന്ന മനുഷ്യക്കടത്തില്‍ കേരളത്തില്‍ നിന്നും നിരവധി പേര്‍ ഇരകളായെന്ന സൂചന തന്നെയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് അവയവക്കടത്ത് മാഫിയയുടെ മുഖ്യ കണ്ണിയായ മലയാളി സബിത്ത് നാസര്‍ പിടിയിലായതോടെയാണ് ഈ വിവരങ്ങളെല്ലാം പുറത്തുവരുന്നത്. 

സാമ്പകത്തികമായി പിന്നോട്ട് നില്‍ക്കുന്ന ആളുകളെ കണ്ടെത്തി പ്രലോഭിപ്പിച്ചാണ് മാഫിയ അവയവക്കച്ചവടം നടത്തിയിരുന്നതെന്നാണ് വ്യക്തമാകുന്നത്. ഇത്തരത്തില്‍ തൃശൂരില്‍ മുല്ലശ്ശേരി പഞ്ചായത്ത്, തീരദേശ മേഖല എന്നിവിടങ്ങളില്‍ അവയവ മാഫിയ പിടിമുറുക്കിയിരുന്നുവെന്ന വിവരവും വ്യക്തമായി.

മുല്ലശ്ശേരി പഞ്ചായത്തില്‍ മാത്രം ഏഴ് പേര്‍ അവയവദാനം നടത്തിയതായി സ്ഥിരീകരിക്കപ്പെടുന്നുണ്ട്. രണ്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളുമാണ് ഇവിടെ അവയവദാനം നടത്തിയത്. സ്ത്രീകള്‍ വളയൂരി കൊടുക്കുന്ന ലാഘവത്തിലാണ് അവയവദാനം നടത്തിയതെന്ന് മുല്ലശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റും സാന്ത്വനം ജീവകാരുണ്യ സമിതി പ്രസിഡന്‍റുമായ സിഎ സാബു പറയുന്നു. അവയവ മാഫിയ ഈ പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതായും സാബു പറയുന്നു. വൃക്കയും കരളുമാണ് ദാനം ചെയ്തിരിക്കുന്നത്. 

വള ഊരി കൊടുക്കുന്നത് പോലെയാണ് സ്ത്രീകള്‍ അവയവദാനം നടത്തിയത്, എല്ലാം നിര്‍ധനരായ സ്ത്രീകളാണ്, ഇതിലൊരു സ്ത്രീ വൃക്ക വിറ്റുണ്ടാക്കിയ അഞ്ച് ലക്ഷം രൂപ ഇവരുടെ ഭര്‍ത്താവ് ഇവരെ പറ്റിച്ച് കയ്യിലാക്കി, ഈ സ്ത്രീ ഇപ്പോള്‍ വിദേശത്താണ്, സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും പരാതി നൽകിയിരന്നു, അന്വേഷണം വന്നെങ്കിലും പിന്നീട് അവസാനിപ്പിച്ചു, വിഷയത്തില്‍ നിയമനടപടിയുമായി പോകാവുന്നിടത്തോളം പോകുമെന്നും സാബുവും ‘സാന്ത്വനം’ ഭാരവാഹികളും അറിയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments