Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaനിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും ഹൂസ്റ്റൺ പൊലീസ് ഓഫിസർ അറസ്റ്റിൽ

നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും ഹൂസ്റ്റൺ പൊലീസ് ഓഫിസർ അറസ്റ്റിൽ

പി പി ചെറിയാൻ

ഹൂസ്റ്റൺ : മോണ്ട്‌ഗോമറി കൗണ്ടിയിലെ പൊർട്ടറിലെ കാർ അപകടത്തെത്തുടർന്ന് ഹൂസ്റ്റൺ പൊലീസ് ഉദ്യോഗസ്ഥൻ അദാൻ ലോപ്പസ് അറസ്റ്റിൽ. അപകട സമയത്തു നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുമാണ് അറസ്റ്റ് .
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഡപ്യൂട്ടികൾ അപകടസ്ഥലത്തെത്തുമ്പൊൾ അദാൻ ലോപ്പസ്സിനും കാറിന്റെ ഡ്രൈവർ നോർമ മിറാൻഡാ എസ്ട്രാഡക്കും ആംബുലൻസിൽ ചികിത്സ നൽകുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതായി സംശയിക്കുന്ന എസ്ട്രാഡയെ ഉദ്യോഗസ്ഥർ ആദ്യം അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുമാണ് ലോപ്പസിനെ അറസ്റ്റ് ചെയ്തത്. എസ്ട്രാഡ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments