Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസജീവ രാഷ്ട്രീയത്തിൽ ഭാര്യ സുനിത കെജ്‌രിവാളിന് താൽപ്പര്യമില്ലെന്ന് കെജ്‌രിവാൾ

സജീവ രാഷ്ട്രീയത്തിൽ ഭാര്യ സുനിത കെജ്‌രിവാളിന് താൽപ്പര്യമില്ലെന്ന് കെജ്‌രിവാൾ

ന്യൂഡൽഹി: സജീവ രാഷ്ട്രീയത്തിൽ ഭാര്യ സുനിത കെജ്‌രിവാളിന് താൽപ്പര്യമില്ലെന്നും ഭാവിയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് കെജ്‌രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.

‘എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സുനിത എന്നെ പിന്തുണച്ചിട്ടുണ്ട്. അവളെപ്പോലെ ഒരു പങ്കാളിയെ ലഭിച്ചത് എന്റെ ഭാഗ്യമാണ്. എന്നെപ്പോലെയൊരു ഒരു വ്യക്തിയെ സഹിക്കുക എളുപ്പമല്ല’- കെജ്‌രിവാൾ പറഞ്ഞു.

2000-ൽ ആദായനികുതി കമ്മീഷണർ ജോലിയിൽ നിന്ന് അവധിയെടുത്ത് ഡൽഹിയിലെ ചേരികളിൽ താൻ ജോലി ചെയ്തു. പിന്നീട് മുഴുവൻ സമയവും സാമൂഹിക പ്രവർത്തനങ്ങളിൽ മുഴുകാൻ ജോലിയിൽ നിന്ന് രാജിവെക്കുകയായിരുന്നു. അന്ന് താൻ മുഖ്യമന്ത്രിയാകുമെന്നോ പാർട്ടി രൂപീകരിക്കുമെന്നോ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നോ യാതൊരു ധാരണയുമില്ലായിരുന്നു. പത്ത് വർഷം ഓടി നടന്ന് ജോലി ചെയ്തു. ആ സമയത്തും സുനിത തന്നെ പിന്തുണച്ചെന്നും നിരവധി കാര്യങ്ങളിലൂടെ കടന്നുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments