Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലോക്സഭാ തെരെഞ്ഞെടുപ്പിൽ ആറാം ഘട്ട വോട്ടെടുപ്പ് നാളെ

ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആറാം ഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡല്‍ഹി: ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആറാം ഘട്ട വോട്ടെടുപ്പ് നാളെ. 58 മണ്ഡലങ്ങളിലാണ് ജനവിധി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ അടക്കമുള്ളവർ നാളെ ജനവിധി തേടും. ലോക്സഭാ തെരഞ്ഞെടുപ്പ് അതിന്റെ അവസാനം ഘട്ടങ്ങളിലേക്ക് കടക്കുകയാണ്.

ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് നാളെ വിധിയെഴുത്ത്. 889 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ആറാം ഘട്ടത്തിൽ ഏറ്റവുമധികം മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് ഉത്തർപ്രദേശിലാണ്. ഉത്തർ പ്രദേശിലെ 14ഉം ബീഹാർ, ബംഗാൾ എന്നിവിടങ്ങളിലെ എട്ടും ഒഡീഷയിലെ ആറും ജാർഖണ്ഡിലെ നാലും മണ്ഡലങ്ങളും വിധി എഴുതും. ഏഴുസീറ്റുള്ള ഡൽഹിയിലും 10 സീറ്റുള്ള ഹരിയാനയിലും ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments