Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗാസയിലെ ഇസ്രയേൽ സൈനിക നടപടി നിർത്തിവയ്ക്കാൻ രാജ്യാന്തര നീതിന്യായ കോടതി

ഗാസയിലെ ഇസ്രയേൽ സൈനിക നടപടി നിർത്തിവയ്ക്കാൻ രാജ്യാന്തര നീതിന്യായ കോടതി

ഹേഗ: ഗാസയിലെ ഇസ്രയേൽ സൈനിക നടപടി നിർത്തിവയ്ക്കാൻ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ്. തെക്കൻ ഗാസയിലെ റഫയിലെ സൈനിക നടപടി നിര്‍ത്തിവയ്ക്കാനാണ് കോടതി നിർദേശം. സഹായമെത്തിക്കാൻ റഫ അതിർത്തി തുറക്കാനും കോടതി നിർദേശിച്ചു. കോടതി നിർദേശം ഇസ്രയേൽ തള്ളി. കോടതി ഉത്തരവ് പുറത്തുവന്ന് മിനിറ്റുകൾക്കകം ഇസ്രയേൽ യുദ്ധ വിമാനങ്ങൾ റഫ നഗരത്തിൽ നിരവധി ആക്രമണങ്ങൾ നടത്തി.

ബോംബ് ആക്രമണത്തിന്റെ ശബ്ദം ഭയാനകരമായിരുന്നെന്നും കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയർന്നതായും പ്രദേശവാസിയായ സന്നദ്ധ പ്രവർത്തകൻ ബ്രിട്ടിഷ് മാധ്യമമായ ബിബിസിയോട് പറഞ്ഞു. തുടർച്ചയായി ആക്രമണം നടക്കുന്നതിനാൽ ആശുപത്രിയിലെ രക്ഷാപ്രവർത്തകർക്ക് അക്രമ സ്ഥലത്തെത്താൻ കഴിയാത്ത സാഹചര്യമാണ്. രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി ഹമാസ് വക്താവ് ബിബിസിയോട് പറഞ്ഞു. റഫയിലെ അവസാന ബന്ദിയെയും മോചിപ്പിക്കുന്നതും, ഭീകരതയ്ക്കെതിരെ പോരാടാനുള്ള ഇസ്രയേലിന്റെ അവകാശവും കോടതി കണക്കിലെടുക്കാത്തത് ധാർമിക പരാജയമാണെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments