തിരുവല്ല : കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്താ അനുസ്മരണം മെയ് 25 ശനിയാഴ്ച (ഇന്ന്) വൈകിട്ട് 5ന് കെ.സി.സി. ആസ്ഥാനത്തോട് ചേര്‍ന്നുള്ള ബിലീവേഴ്‌സ് യൂത്ത് സെന്ററില്‍ നടക്കുന്നു. ബഹു. ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്ന അനുസ്മരണ സമ്മേളനത്തില്‍ കെ.സി.സി. പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത അധ്യ.ക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, സാമുവേല്‍ മാര്‍ തെയോഫിലോസ് എപ്പില്‌ക്കോപ്പ, ബിഷപ്പ് തോമസ് സാമുവേല്‍, ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌ക്കോപ്പ, മാര്‍ത്തോമ്മാ സഭാ സെക്രട്ടറി റവ. എബി. റ്റി. മാമ്മന്‍, മേജര്‍ ഒ.പി. ജോണ്‍ എന്നിവര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്കും.
കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ മാര്‍ അത്തനേഷ്യസ് യോഹാന്‍മെത്രാപ്പോലീത്ത അനുസ്മരണം
RELATED ARTICLES