ദുബായ് : യാത്രക്കാർക്ക് ആശ്വാസമായി ദുബായ് മെട്രോയുടെ എല്ലാ സ്റ്റേഷനുകളുടെയും പ്രവർത്തനം പുനരാംഭിച്ചു. കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് അടച്ചിട്ടിരുന്ന ദുബായ് മെട്രോയുടെ എനർജി സ്റ്റേഷനും അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കി ഇന്ന് തുറന്നു. നൂറുകണക്കിന് യാത്രക്കാരാണ് സ്റ്റേഷനിലെ സേവനം പ്രയോജനപ്പെടുത്തിയത്. കഴിഞ്ഞമാസം 16-നുണ്ടായ ശക്തമായമഴയിൽ ദുബായ് മെട്രോയിലെ ഓൺപാസീവ്, ഇക്വിറ്റി, മഷ്‌രിഖ്, എനർജി സ്റ്റേഷനുകളുടെ പ്രവർത്തനം നിലച്ചിരുന്നു. സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തിയിരുന്നില്ല. കഴിഞ്ഞ ഞാറാഴ്ചയാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഓൺപാസീവ്, ഇക്വിറ്റി, മഷ്‌റെഖ് സ്റ്റേഷനുകളുടെ പ്രവർത്തനം പുനരാരംഭിച്ചത്. എന്നാൽ എനർജി സ്റ്റേഷൻ തുറക്കാൻ വീണ്ടും ഒരാഴ്ച കൂടി വേണ്ടിവന്നു.